September 19, 2024
NCT
KeralaNewsThrissur News

സൗജന്യ സ്പോർട്സ് കിറ്റ് വിതരണവും ,അനുമോദനവും നൽകി.

തൃശ്ശൂർ (താന്ന്യം) : ജവഹർ ബാലവിഹാർ സംസ്ഥാന – ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി 7-ാംവർഷത്തിലും രണ്ട് മാസമായി മാപ്രാണം കിക്ക് – ഷാക്ക് സ്പോർട്സ് അരീന ടർഫ് കോർട്ടിൽ നടത്തി വന്നിരുന്ന സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപനവും ,പങ്കെടുത്ത നൂറ്റി അഞ്ച് അംഗങ്ങൾക്ക് സൗജന്യ സ്പോർട്സ് കിറ്റ് വിതരണവും നടത്തി .

ഷിക്ക് ഷാക്ക് സ്പോർട്സ് അരീന കോർട്ടിൽ നടന്ന ചടങ്ങിൽ ജവഹർ ബാല വിഹാർ സംസ്ഥാന പ്രസിഡന്റ് സത്യൻ പി.ബി. അധ്യക്ഷത വഹിച്ചു . സൗജന്യ സ്പോർട്സ് കിറ്റ് വിതരണത്തിന്റെയും , അനുമോദനയോഗവും അഡ്വ ഏ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു.

ജവഹർ ബാല വിഹാർ ജില്ല പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് അംഗവുമായ ആന്റോ തൊറയൻ , ഇരിഞ്ഞാലക്കുട മുൻസിപ്പൽ കൗൺസിലർ ലിജി സജി , ക്യാമ്പ് ഡയറക്ടർ ടി.വി.ഹരിദാസ് , ഫിഡൽ ബാബു എന്നിവർ പ്രസംഗിച്ചു

Related posts

ഓൺലൈൻ ടാസ്ക് നൽകി അധിക വരുമാനം വാഗ്ദാനം ചെയ്ത് 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി.

murali

തൃശൂർ പുസ്തകപ്പുരയുടെ നേതൃത്വത്തിൽ ഉഷാകുമാരി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.

murali

പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലിസ് വീണ്ടും പിടികൂടി.

murali
error: Content is protected !!