September 8, 2024
NCT
KeralaNewsThrissur News

ആലുവയില്‍ ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയില്‍.

ആലുവയില്‍ ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയില്‍. ആലുവയിലെ ഗോള്‍ഡന്‍ ലൂബ്സ് എന്ന സ്ഥാപനത്തില്‍ മോഷണം നടത്തിയതിനാണ് കുന്നത്തുനാട് ഐക്കരനാട് ചെമ്മല കോളനിയില്‍ കണ്ടോലിക്കുടി വീട്ടില്‍ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന  സുരേഷിനെ (39) ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

കടയിലുണ്ടായിരുന്നയാള്‍ ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിന് പുറത്തുപോയ സമയം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 26000 രൂപ മോഷ്ടിക്കുകയായിരുന്നു. പണം ഇയാളില്‍ നിന്ന് കണ്ടെടുത്തു. നിരവധി മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് സുരേഷ്.

കറങ്ങി നടന്ന് മോഷണം നടത്തലാണ് ഇയാളുടെ രീതി. സ്ഥാപനങ്ങളും മറ്റും നോക്കിവെച്ച് ആളുമാറിക്കഴിയുമ്പോള്‍ മോഷണം നടത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

കുന്നത്തുനാട്, മൂവാറ്റുപുഴ, ഹില്‍പ്പാലസ്, പുത്തന്‍കുരിശ്, ചോറ്റാനിക്കര, പെരുമ്പാവൂര്‍, ആലുവ, എറണാകുളം സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ മോഷണം, മയക്കുമരുന്ന് ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം കേസുകളില്‍ പ്രതിയാണ്.

Related posts

തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 4-ാമത് ജീവകാരുണ്യപുരസ്‌കാരത്തിന് ശലഭ ജ്യോതിഷ് അർഹയായി.

murali

തീരദേശ മേഖലയിലെ കവർച്ച പരമ്പര; വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

murali

ഗുരുവായൂരിൽ കൽനടക്കാരിയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!