September 19, 2024
NCT
KeralaNewsThrissur News

യു കെ ജി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു.

കണ്ണൂര്‍ : യു കെ ജി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. മമ്പറത്ത് പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിന്റെയും ഹസ്‌നത്തിന്റെയും മകളായ സന്‍ഹ മറിയാണ് (5) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. വീടിന് മുന്‍പിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.

അതീവ ഗുരുതരമായി പരിക്കേറ്റ സന്‍ഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related posts

ആസാം സ്വദേശിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ.

murali

പുഷ്കരൻ നിര്യാതനായി.

murali

ഹൃദയത്തിലെന്നും എന്റെ ഗ്രാമം ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിൽ നടത്തി.

murali
error: Content is protected !!