September 20, 2024
NCT
KeralaNewsThrissur News

സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു.

തൃശൂർ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് സുരേഷ് ഗോപി . നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തി കെട്ടി കാണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനെ തടസപ്പെടുത്തിയത് എന്താണോ അതാണ് ഇല്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Related posts

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കമായി.

murali

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു.

murali

പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവം; മൂന്നു പേർ അറസ്റ്റിൽ.

murali
error: Content is protected !!