കരുവന്നൂരിലേത് ഏറ്റവും വലിയ ബാങ്ക് കൊള്ളയന്ന് ഇഡി ഹൈക്കോടതിയിൽ. ‘രാഷ്ട്രീയക്കാരും പോലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പ്’. 51 പേർക്ക് 24.56 കോടി നിയമവിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇത് വർധിച്ചുവെന്നും ഇ.ഡി സത്യവാങ്മൂലം.