September 20, 2024
NCT
KeralaNewsThrissur News

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതർ.

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്.  ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതരാണ്. തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല. മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ബസ് പൂർണമായും കത്തി നശിച്ചു.

തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കുട്ടികളെ മറ്റൊരു സ്കൂൾ ബസിൽ വീട്ടിലേക്ക് തിരികെ എത്തിച്ചു. ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

Related posts

കയ്പമംഗലം വഞ്ചിപ്പുരയിൽ വാഹനാപകടം: യുവാവിന് പരിക്ക്.

murali

ചേർപ്പ് വല്ലച്ചിറയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

murali

റോഡ് മാന്തിപ്പൊളിച്ച് പൈപ്പിട്ട് മൂടിയ ഭാഗങ്ങളിൽ കുഴിയായി : വിദ്യാർത്ഥികളും, നാട്ടുകാരും ദുരിതത്തിലായി.

murali
error: Content is protected !!