September 19, 2024
NCT
KeralaNewsThrissur News

സെൻ്റ് ആൻ്റണീസ് നാമഹേതുക തിരുനാളും സംഗമവും ലൂർദ്ദ് കത്തീഡ്ലിൽ ആഘോഷിച്ചു.

തൃശ്ശൂര്‍ : സെൻ്റ് ആൻ്റണീസ് നാമധാരികളുടെ നാമഹേതുക തിരുനാളും സംഗമവും ലൂർദ്ദ് കത്തീഡ്ലിൽ ആഘോഷിച്ചു. രാവിലെ 7.30 ന് വിശുദ്ധ കുർബ്ബാന, ലദീഞ്ഞ്, നൊവേന, നേർച്ച വിതരണം ഉണ്ടായിരുന്നു. തുടർന്ന് കത്തീഡ്രൽ ഹാളിൽ ചേർന്ന സംഗമം സി. ആർ . ആൻ്റോ ആലപിച്ച പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. ആൻ്റണി നാമധാരികളുടെ കോഡിനേറ്റർ ജോണി പി. പുല്ലോക്കാരൻ (അന്തോണി പുല്ലോക്കാരൻ ) സ്വാഗതമാശംസിച്ചു.

കത്തീഡ്രൽ വികാരി റവ. ഫാ. ഡേവിസ് പുലിക്കോട്ടിൽ അദ്ധ്യക്ഷനായി സംഗമം ഉദ്ഘാടനം ചെയ്തു. വരും ദിനങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് ഈ നാമധാരികളുടെ സമൂഹം മാതൃകയാവട്ടെയെന്ന് വികാരി നിർദേശിച്ചു. സഹ വികാരി റവ. ഫാ അനുചാലിൽ അനുഗ്രഹ പ്രഭാഷണത്തിലൂടെ വിശുദ്ധൻ്റെ ജീവിത രീതി എല്ലാവരും മാതൃകയാകട്ടെയെന്ന് ആശംസിച്ചു.

റവ. ഫാ. ജിജോ എടക്കളത്തൂര് , ആൻ്റണി തോട്ടാൻ , സി. ആർ. ആൻ്റോ ചാഴൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. എം. ഡി. ആൻ്റോ മംഗലം കൃതജ്ഞത രേഖപ്പെടുത്തി. ആൻ്റോ പാലത്തിങ്കൽ, ആൻ്റോ തോമസ്, ടി. പി. ആൻ്റണി തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.

murali

അന്തിക്കാട് ജുമാ മസ്ജിദിൽ ഇൽമിൻ്റെ മജ്ലിസ് സംഘടിപ്പിച്ചു.

murali

ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു.

murali
error: Content is protected !!