NCT
KeralaNewsThrissur News

ആർത്തവ ശുചിത്വ ബോധവത്കരണവും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ.

മുക്കാട്ടുകര : മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ അനുസ്മരണാർത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തിൽ മുക്കാട്ടുകരയിൽ സമ്പൂർണ്ണ സാനിറ്ററി നാപ്കിൻ ഫ്രീ സോൺ ആക്കുവാൻ ആർത്തവ ശുചിത്വ ബോധവത്ക്കരണ ക്യാമ്പ് ഇതൾ രണ്ടാം ഭാഗം സംഘടിപ്പിച്ചു.

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ലക്ഷ്മി നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ച് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കരുണം കൂട്ടായ്മ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നിധിൻ ജോസ്, സന്തോഷ് മഞ്ഞില്ല, എൻ.നന്ദകുമാർ, ഉഷ ഡേവിസ്, സ്മിത ബിജു എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് കരുണം കൂട്ടായ്മ സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് സാനിറ്ററി നാപ്കിൻ ഫ്രീ സോൺ ആക്കുവാനുള്ള യജ്ഞം തുടർന്നുകൊണ്ടിരിക്കുന്നു.

Related posts

ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി.

murali

വാടാനപ്പള്ളിയിൽ ചി​ത​യൊ​രു​ക്കിയ ശേഷം വീ​ട്ട​മ്മയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി.

murali

ക്ഷേത്ര പരിസരത്തുനിന്ന് തോക്ക് കണ്ടെത്തിയ കേസിൽ സൂചന.

murali
error: Content is protected !!