NCT
KeralaNewsThrissur News

വലപ്പാട് മായ ‘മൈലാഞ്ചി മൊഞ്ച്’ മെഹന്തി മത്സരം സംഘടിപ്പിച്ചു.

വലപ്പാട് : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മതസൗഹാർദസന്ദേശം ഉയർത്തിപ്പിടിച്ച്‌ വലപ്പാട് മായ കോളേജ് എല്ലാവർഷവും നടത്തിവരാറുള്ള മെഹന്തി ഡിസൈനിംഗ് മത്സരമായ ‘മായ മൈലാഞ്ചി മൊഞ്ച്’ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. മായയിലെയും പുറത്തുനിന്നുമുള്ളവരുമായ അൻപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു.

പ്രശസ്ത സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്‌ഘാടനം വഹിച്ച ചടങ്ങിൽ മായ കോളേജ് പ്രിൻസിപ്പൽ സി.എ.ആവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോളേജ് ഡെവലപ്മെന്റ് മാനേജർ സി.ആർ.ജോയ് സ്വാഗതമാശംസിച്ചു.

പ്രമുഖ ഫാഷൻ ഡിസൈനറും അധ്യാപികയുമായ ചൈതന്യ സന്ദീപ് മത്സരത്തിന്റെ വിധി നിർണ്ണയം നടത്തി. തുടർന്ന് മത്സരത്തിലെ ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് സമ്മാനിച്ചു.. മായ സ്റ്റുഡന്റസ് വെൽഫയർ ഓഫിസർ വി.സി.അബ്ദുൾഗഫൂർ ചടങ്ങിൽ നന്ദി പറഞ്ഞു.

Related posts

ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസ് കയറി മരിച്ചു.

murali

ആക്രി നൽകാമെന്നു വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയായ യുവാവിൽനിന്ന്‌ 1.25 കോടി തട്ടി.

murali

കയ്പമംഗലത്ത് വീണ്ടും വള്ളം മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!