NCT
KeralaNewsThrissur News

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ വീട് റവന്യു മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.

ചാവക്കാട് : കുവൈത്ത് തീപിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് നിർമിക്കാനുള്ള നടപടി വേഗത്തിലാക്കാൻ 20ന് നഗരസഭയുടെ അടിയന്തര കൗൺസിൽ ചേരാൻ മന്ത്രി കെ. രാജൻ നിർദേശം നൽകി.

ഞായറാഴ്ച രാവിലെ ബിനോയ്‌ തോമസിന്റെ തെക്കൻ പാലയൂരിലെ വീട്ടിൽ കുടുംബത്തെ സന്ദർശിച്ച മന്ത്രി സർക്കാരിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങളുടെയും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഇടപെടുമെന്ന് അറിയിച്ചു.

മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, എൻ.കെ. അക്ബർ എം.എൽ.എ, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്‌, അഡീഷനൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി. മുരളീധരൻ, ഡെപ്യൂട്ടി തഹസിൽദാർ കെ.ജെ. തോമസ്, ഗുരുവായൂർ വില്ലേജ് ഓഫിസർ കെ.എ. അനിൽകുമാർ,

സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, നഗരസഭ കൗൺസിലർമാരായ ഷാഹിന സലിം, സുപ്രിയ രാമചന്ദ്രൻ, പൊതുപ്രവർത്തകരായ അഡ്വ. പി. മുഹമ്മദ് ബഷീർ, നൗഷാദ് തെക്കുമ്പുറം, അനീഷ്‌ പാലയൂർ സലീം എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Related posts

കെ.ജി. ശ്രീനിവാസന്‍ അന്തരിച്ചു.

murali

ആലുങ്ങൽ സനുവിനെ കോൺഗ്രസ്സ് രണ്ടാം വാർഡ് കമ്മറ്റി ആദരിച്ചു.

murali

തൃപ്രയാർ തേവരുടെ പൈനൂർ പാടത്തെ ചാലുകുത്തൽ ചടങ്ങ് ഭക്തി സാന്ദ്രം.

murali
error: Content is protected !!