NCT
KeralaNewsThrissur News

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും: പകരം പ്രിയങ്ക ഗാന്ധി മത്സരിക്കും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. റായ്ബറേലി നിലനിര്‍ത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമായത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി.

തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമെന്ന പാര്‍ട്ടി വിലയിരുത്തലിലാണ് തീരുമാനമെന്നും ഖര്‍ഗെ അറിയിച്ചു.

സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഖർഗെ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

Related posts

തോ​മ​സ് നിര്യാതനായി.

murali

പോക്സോ ഉൾപ്പെടുന്ന പീഡന കേസിലെ പ്രതിയെ ഒളിവിൽ കഴിയേ 15 വർഷത്തിന് ശേഷം വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു.

murali

ചുറ്റികകൊണ്ട് തലക്കടിച്ചു; പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!