September 19, 2024
NCT
KeralaNewsThrissur News

വായനാ മാസാചരണം; നാട്ടിക വെസ്റ്റ് കെ. എം. യു. പി സ്കൂളിൽ ‘ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേയ്‌ക്ക് ‘ എന്ന പ്രവർത്തനത്തിലൂടെ തുടക്കം കുറിച്ചു.

നാട്ടിക വെസ്റ്റ് കെ. എം. യു. പി സ്കൂളിലെ വായനാ മാസാചരണത്തിന് ‘ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേയ്‌ക്ക് ‘ എന്ന പ്രവർത്തനത്തിലൂടെ തുടക്കം കുറിച്ചു. നാട്ടിക പഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ പി വി സെന്തിൽ കുമാർ കുട്ടികളിൽ നിന്ന് പുസ്തകം സ്വീകരിച്ചുകൊണ്ടാണ് പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

പി ടി എ പ്രസിഡന്റ്‌ ശ്രീമതി സജിനി മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക  സി ജെ ജെന്നി ടീച്ചർ സ്വാഗതം പറഞ്ഞു. വായനാദിന പ്രതിജ്ഞ പ്രധാന അധ്യാപിക ജെന്നി ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. മാതൃസംഗമം പ്രസിഡന്റ്‌ സച്ചു ജയരാജ്‌,  അൻസ ടീച്ചർ,

സ്റ്റാഫ്‌ സെക്രട്ടറി പി ആർ പ്രിയ ടീച്ചർ, സ്കൂൾ ലീഡർ കുമാരി അലീന ജെയ്സൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വയനാദിനം കൺവീനർ  സി ഐ ഷീല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. വായനാകുറിപ്പ് അവതരണം, കവിതാലാപനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

Related posts

കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു.

murali

ബിജെപി എങ്ങണ്ടിയൂർ പഞ്ചായത്ത്‌ കമ്മറ്റി പഞ്ചായത്ത്‌ ഓഫീസ് ധർണ നടത്തി.

murali

സ്കന്ദജി നിര്യാതനായി.

murali
error: Content is protected !!