September 19, 2024
NCT
KeralaNewsThrissur News

നിയമനത്തട്ടിപ്പ്: കയ്പമംഗലത്ത് സ്കൂൾ മാനേജർ അറസ്റ്റിൽ.

കയ്പമംഗലം : അധ്യാപക നിയമനത്തട്ടിപ്പ്: കയ്പമംഗലത്ത് സ്കൂൾ മാനേജർ അറസ്റ്റിൽ. കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ വലപ്പാട് സ്വദേശി പ്രവീൺ വാഴൂർ (49) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്കൂളിലെ ടീച്ചർമാരായ ഏഴ് പേർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്.

25 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ മാനേജർ ടീചർമാരിൽ നിന്നും ഇയാൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ, നിയമനം നടത്തിയവർക്ക് ശമ്പളമോ ലഭിക്കാതായതോടെയാണ് ടീച്ചർമാർ പരാതി നൽകിയത്.

Related posts

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു.

murali

കരുവന്നൂർ പുഴയിൽ ചാടിയ യുവാവിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.

murali

പന്ത്രണ്ടുകാരിയോട് ലൈംഗികാതിക്രമം; 70- കാരന് ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും, 64 വർഷം കഠിനതടവിനും ശിക്ഷിച്ചു.

murali
error: Content is protected !!