NCT
KeralaNewsThrissur News

ചേറ്റുവ ജി.എം.യു.പി. സ്കൂളിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.

ചേറ്റുവ : ഉടമസ്ഥർ ഉപയോഗിക്കാത്തതും അതേ സമയം ഉപയോഗ യോഗ്യമായതുമായ പ്രായ ഭേദമന്യേ ഉള്ള വസ്ത്രങ്ങൾ ഡ്രസ്സ് ബാങ്കിലേക്ക് സ്വീകരിക്കുകയും ലഭ്യമായ വസ്ത്രങ്ങൾ ആർക്കും തെരഞ്ഞെടുത്ത് കൊണ്ടുപോകാൻ കഴിയുകയും ചെയ്യുന്ന രീതിയിലാണ് ഡ്രസ്സ് ബാങ്ക് പ്രവർത്തിക്കുക.

കുട്ടികളിൽ പ്രകൃതിയോടും സമൂഹത്തോടുമുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി – ‘ഇക്കോ ക്ലബ്ബുകൾ’ ലൈഫ് ദൗത്യത്തിനായി – (Eco Clubs For Mission Life) ഇക്കോ ക്ലബ്ബുകൾ എന്ന പ്രമേയം അടിസ്ഥാനമാക്കി സ്കൂൾ ഇക്കോ ക്ലബ്ബാണ് പ്രോഗ്രാമിന് നേതൃത്വം നൽയുന്നത്..
ബാങ്കിലേക്കുള്ള വസ്ത്രങ്ങളുടെ ആദ്യ ഏറ്റുവാങ്ങൽ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ഗീതു കണ്ണൻ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ചിന്ത സ്വാഗതമാശംസിച്ചു . പ്രധാന അധ്യാപകൻ പി.ബി. സജീവ് സംസാരിച്ചു.

സ്കൂൾ വികസന സമിതി അംഗം യൂസഫ് ഹംസ , പി.ടി.എ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ സിലിമുഹമ്മദ് ,ഷിൻസിയ, ഷഫീന,മിസിരിയ പ്രിയ,ഇക്കോ ക്ലബ്ബ് കൺവീനർ സീനത്ത് കെ.ഐ. തുടങ്ങിയവർ സംബന്ധിച്ചു. തുടക്ക ദിവസത്തിൽ തന്നെ നൂറോളം വസ്ത്രങ്ങൾ ബാങ്കിലെത്തുകയും വിരലിലെണ്ണാവുന്ന വ ഒഴികെയുള്ളവ ആവശ്യക്കാർ കൊണ്ടു പോവുകയും ചെയ്തു.

Related posts

കിടപ്പിലായ രോഗികൾക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ നൽകി പത്മശ്രീ വാട്സപ്പ് കൂടായ്മ.

murali

തൃശ്ശൂരിൽ 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി: നാലുപേർ കസ്റ്റഡിയിൽ.

murali

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ.

murali
error: Content is protected !!