September 19, 2024
NCT
KeralaNewsThrissur News

ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.

ചാലക്കുടി : ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. അങ്കമാലി വേങ്ങൂർ മഠത്തിപറമ്പിൽ ഷാജുവിൻ്റെ ഭാര്യ ഷിജിയാണ് (44) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന  മകൻ രാഹുലിനെ (22) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെ ദേശീയപാതയിലായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. ഇതിനിടെ സിഗ്നൽ കഴിഞ്ഞ് പോകുമ്പോൾ ടോറസ് ലോറി സ്ക്കൂട്ടറിൽ തട്ടി വലിച്ചുകൊണ്ടു പോവുകയായിരുന്നു. റോഡിലേക്ക് തെറിച്ച വീണ ഷിജിയുടെ ദേഹത്ത് കൂടി ടോറസ് ലോറി കയറി. മകനും ഗുരുതര പരുക്കേറ്റു.

രണ്ട് പേരേയും കറുകുറ്റി അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷിജിയുടെ ജീവൻ രക്ഷിക്കാനായില്ല.  കൊരട്ടി പോലീസും, ചാലക്കുടി ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related posts

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ.

murali

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് രോഗിക്ക് പാമ്പ് കടിയേറ്റു.

murali

നേപ്പാളി പെണ്‍കുട്ടിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എപ്ലസ്.

murali
error: Content is protected !!