September 19, 2024
NCT
KeralaNewsThrissur News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 8, 9 തീയതികളിൽ റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം ചെയ്യും.

തിരുവനന്തപുരം : വിവിധ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ട് റേഷൻ കടകള് അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില് സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല് സമരം നടത്തും.
കേന്ദ്ര, കേരള സർക്കാറുകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.

Related posts

സിപിഐഎമ്മിൻറെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.

murali

തൃശൂര്‍ പൂരം: ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം- ജില്ലാ കലക്ടര്‍.

murali

ചേർപ്പിൽ ഷോക്കേറ്റ് 4 പശുക്കൾ ചത്തു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

murali
error: Content is protected !!