September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 വർഷത്തെ മെറിറ്റ് ഡേ ആചരിച്ചു.

വലപ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 വർഷത്തെ മെറിറ്റ് ഡേ ആചരിച്ചു.
2023-24 വർഷത്തിലെ എസ് എസ് എൽ സി,  പ്ലസ്ടു, വി.എച്ച് എസ് സി ഉന്നത വിജയികൾക്കുള്ള അനുമോദനയോഗം നാട്ടിക എം.എൽ എ , സി.സി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പഠനത്തോടൊപ്പം മാനവിക മൂല്യങ്ങളേയും ഉയർത്തി പിടിക്കണമെന്നും, ചുറ്റുപാടിലുള്ളവരുടെ നൊമ്പരങ്ങളിലും സന്തോഷത്തിലും ആശ്വാസവും ആവേശവും ആയി ഒത്തുചേരുമ്പോളേ നല്ല വിദ്യാഭ്യാസം പൂർത്തിയാവൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സി.എ.ആവാസ് മാസ്റ്റർ ( മായ കോളേജ് പ്രിൻസിപ്പാൾ), ആയോധനകലയുടെ ആചാര്യനും ഏഷ്യൻ കരാട്ടെ ഫെഡറേഷൻ  റഫറിയുമായ ക്യോഷി. മധു വിശ്വനാഥിനേയും സ്കൂൾ ആദരിച്ചു. തുടർന്ന് ഉന്നത വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ആർജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഇ.പി. അജയഘോഷ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോവിന്ദൻ മാസ്റ്റർ, വികസന സമിതി ചെയർമാൻ സുഭാഷ് ചന്ദ്രൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ഷഫീക്ക് വലപ്പാട്, എസ്.എം.സി. ചെയർപേഴ്സൺ പി.കെ.രമ്യ, എം പി ടി എ പ്രസിഡണ്ട് സോഫിയ സുബൈർ , ഹെഡ്മിസ്ട്രസ്സ് ഷീജ.ടി.ജി. എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ഷിബു P R സ്വാഗതവും വി.എച്ച്.എസ്.സി. പ്രിൻസിപ്പാൾ സിനി പി.എസ് നന്ദിയും പറഞ്ഞു.

Related posts

തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി തലോർ പീതാംബരമാരാർ അന്തരിച്ചു.

murali

13 വയസ്സുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali

തളിക്കുളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!