September 20, 2024
NCT
KeralaNewsThrissur News

നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഗ്രീൻ ഗാർഡൻ കൃഷി കൂട്ടായ്മ കര നെൽകൃഷി ആരംഭിച്ചു.

നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഗ്രീൻ ഗാർഡൻ കൃഷി കൂട്ടായ്മ കര നെൽകൃഷി ആരംഭിച്ചു. എം കെ ഗ്രൂപ്പ് അംഗം മുസ്ലിയാം വീട്ടിൽ അൽത്താഫിന്റെ ഭൂമയിൽ കൃഷി ചെയ്യുന്നതിനു് കൂട്ടായ്മ ഏറ്റെടുത്തു കൊണ്ടാണ് കൃഷി ആരംഭിച്ചത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജുബി പ്രദീപ് ഉത്ഘാടനം നിർവ്വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ നികിത പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

അഗ്രി സി ആർ പി അംഗം സിനി ജിനോയ്, ഏങ്ങൂര് രാജൻ, എ.എം ദിൽഷാദ്, പി വി രാധാകൃഷ്ണൻ, കൃഷി കൂട്ടായ്മ അംഗങ്ങളായ സരോജിനി അപ്പുണ്ണി, രമണി കൃഷ്ണൻ , ബിന്ദു ചന്ദ്രബോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഭൂ ഉടമ അൽത്താഫിന്റെ കുടുബാംഗങ്ങളും, ചടങ്ങിന് നേതൃത്വം വഹിച്ചു. കൃഷി കൂട്ടായ്മ അംഗം ഗീതാഞ്‌ജലി തിലകൻ സ്വാഗതവും, പ്രമീള അശോക് കുമാർ നന്ദിയും രേഖപ്പെടുത്തി.

Related posts

വാഹനാപകടം: ബസ് ബൈക്കിലിടിച്ച് 19 വയസ്സുകാരന്‌ ദാരുണാന്ത്യം.

murali

വാഹനാപകടം; ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

murali

തളിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ ആർ.എം.പി.ഐ സമരത്തിലേക്ക്.

murali
error: Content is protected !!