September 20, 2024
NCT
KeralaNewsThrissur News

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ യുവാവ് അറസ്റ്റിൽ.

ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ
പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ അജൂ വർഗ്ഗീസിനെയാണ് (31 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും സംഘം അറസ്റ്റു ചെയ്തത്.

മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ നാട്ടിൽ നിന്നും മുങ്ങിയ പ്രതി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

രണ്ടായിരത്തി ഇരുപത്തൊന്ന് മെയ് മാസത്തിലും രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബറിലും ഇക്കഴിഞ്ഞ മാർച്ചിലും പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. മൊബൈൽ ഫോണിൽ പരാതിക്കാരിയുടെ ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും തട്ടിയിരുന്നു. യുവതിനിയമ പരമായി നടപടികളുമായി പ്രതിക്കെതിരെ നീങ്ങിയതോടെ ഒളിവിൽ പോകുകയായിരുന്നു.

ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു പോലീസിന്റെ പിടിവീഴാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ കസ്റ്റഡയിലായി. ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടു പോലും താമസസ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ പല സ്ഥലങ്ങളും മാറി മാറി താമസിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

എന്നാൽ എത്ര ഒളിച്ചു നടക്കാൻ ശ്രമിച്ചിട്ടും ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കിയ പോലിസ് സംഘം തിങ്കളാഴ്ച എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു. എസ്.ഐ. സി.എൻ.ശ്രീധരൻ സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, രാഹുൽ അമ്പാടൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, വിപിൻ വെള്ളാംപറമ്പിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

വിജിത്ത് നിര്യാതനായി.

murali

പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു.

murali

ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസങ്ങളായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് തീരദേശവാസികൾ.

murali
error: Content is protected !!