September 19, 2024
NCT
KeralaNewsThrissur News

പഴുവിൽ ഇടവക അവകാശദിനം ആചരിച്ചു.

പഴുവിൽ ഇടവകയിൽ ജൂലൈ 03 (ദുക്റാന ദിനം) രാവിലെ 6:30ന്റെ വിശുദ്ധ കുർബാനക്കുശേഷം കത്തോലിക്ക കോൺഗ്രസ് (AKCC) സംഘടനയുടെ നേതൃത്വത്തിൽ അവകാശദിനം ആചരിച്ചു. കേരളത്തിലെ ക്രൈസ്തവ ജനസമൂഹം വിവിധ മേഖലകളിൽ

നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഗവൺമെൻ്റ് നിയോഗിച്ച ജസ്‌റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും, ജൂലൈ 3 സെന്റ് തോമസ്ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അവകാശ ദിനം ആചരിച്ചത്.

ഇടവകപള്ളിയിൽ നിന്ന് പള്ളിനട ജംഗ്ഷനിലേക്ക് റാലി സംഘടിപ്പിക്കുകയും, അവകാശദിന ആവശ്യങ്ങൾക്കായി ഒപ്പുശേഖരണം നടത്തുകയും ചെയ്തു. അവകാശദിന പരിപാടികൾ ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു.

പഴുവിൽ ഇടവക AKCC സംഘടന പ്രസിഡണ്ടും പാസ്റ്ററൽ കൗൺസിൽ മെമ്പറുമായ പൈലി ആന്റണി സ്വാഗതം പറയുകയും, AKCC സംഘടന സെക്രട്ടറി ഓസ്റ്റിൻ പോൾ പ്രമേയം അവതരിപ്പിക്കുകയും, ട്രഷറർ ഡിനോ ദേവസ്സി നന്ദി പറയുകയും ചെയ്തു.

അവകാശ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ അതിരൂപത ജൂലൈ 3ന് അയ്യന്തോൾ പള്ളിയിൽ നിന്നും കളക്ട്രേറ്റിലേക്ക് നടത്തിയ അവകാശ ദിന റാലിയിലും, ധർണ്ണയിലും പഴുവിൽ ഇടവകയെ പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുത്തു.

Related posts

15 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.

murali

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

അല്ലി റാണി ടീച്ചർ നിര്യാതയായി.

murali
error: Content is protected !!