September 19, 2024
NCT
KeralaNewsThrissur News

ചുറ്റികകൊണ്ട് തലക്കടിച്ചു; പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്.

ചാലക്കുടി : വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനത്തെ തുടർന്ന് പുറത്തുനിന്നെത്തിയ യുവാവ് പ്ലസ് ടു വിദ്യാർഥിയെ ചുറ്റികകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. എലിഞ്ഞിപ്ര കരിപറമ്പിൽ ഷാബറിന്റെ മകനും ചാലക്കുടി ഗവ. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് ജാഷിറിനാണ് (17) പരിക്കേറ്റത്.

തലക്ക് സാരമായി പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിലാണ്. ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർഥികൾ കുറ്റക്കാരെന്ന് വ്യക്തമായതോടെ

രക്ഷാകർത്താക്കൾക്കൊപ്പം ജുവനൈൽ കോടതിയിൽ ചാലക്കുടി പൊലീസ് ഹാജരാക്കിയിരുന്നു. തുടർന്ന് ജുവനൈൽ കോടതി പ്രതികളായ രണ്ടു വിദ്യാർഥികളെയും ജാമ്യം നൽകി വിട്ടയച്ചു.

Related posts

വീട്ടിൽ വാറ്റുകേന്ദ്രം നടത്തിയ ആൾ പിടിയിൽ.

murali

വിളവെടുപ്പിനൊരുങ്ങിയ കൂടു കൃഷിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി: മത്സ്യ കർഷകന് വൻ നഷ്ടം

murali

കയ്പമംഗലം മൂന്നുപീടികയിൽ തൊഴിലാളികൾ തമ്മിൽ സംഘട്ടനം.

murali
error: Content is protected !!