September 19, 2024
NCT
NewsKeralaThrissur News

വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ.

പഴയന്നൂർ : വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ. കുമ്പളക്കോട് കുന്നമ്പിള്ളി വീട്ടിൽ രതീഷിനെ (44) ആണ് പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പഴയന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് രതീഷ് പിടിയിലായത്.

ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പി ടി ബിജോയ്‌, സബ് ഇൻസ്‌പെക്ടർ ഒ പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.

Related posts

യുവതി പനി ബാധിച്ച് മരിച്ചു.

murali

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ തൃശൂർ ജില്ലയിൽ നിന്ന് നാടുകടത്തി.

murali

ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ.

murali
error: Content is protected !!