NCT
KeralaNewsThrissur News

അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം.

അരിമ്പൂർ സെയ്ൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ് സഹദായുടെ തൃശ്ശൂർ അതിരൂപത തീർഥ കേന്ദ്രത്തിൽ മോഷണം. 100 അടുത്തിടെ നവീകരിച്ച തീർത്ഥ കേന്ദ്രത്തിന്റെ ചില്ല് തകർത്താണ് മോഷണം നടന്നത്. രൂപക്കൂട്ടിലെ പുണ്യാളന്റെ രൂപത്തിൽ ചാർത്തിയിരുന്ന 100 ഗ്രാം തൂക്കം വരുന്ന രണ്ട് വിദേശനിർമ്മിത കൊന്തമാലകൾ മോഷണം പോയി. ഒരു വിശ്വാസി സംഭാവന ചെയ്തതാണ് മാലകൾ.

തീർത്ഥ കേന്ദ്രത്തിന്റെ മുന്നിൽ വിരിച്ചിരുന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് ചില്ല് തകർത്തത് ഈ കട്ട ഉപയോഗിച്ച് ഭണ്ടാരം തകർക്കാനുള്ള ശ്രമം നടന്നിരുന്നു.വെള്ളിയാഴ്ച രാവിലെ പള്ളിയിലേക്ക് എത്തിയ വിശ്വാസികളാണ് ചില്ല് തകർത്തതായി കണ്ടത്. തുടർന്ന് പള്ളി കമ്മിറ്റിക്കാർ എത്തി പോലീസിൽ വിവരമറിയിച്ചെന്ന് വികാരി ഫാദർ ഫ്രാങ്കോ കവലക്കാട്ട്, ട്രസ്റ്റി സിജോ ജോൺ കുണ്ടുകുളങ്ങര എന്നിവർ പറഞ്ഞു.

Related posts

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിക്കുള്ള അവാർഡിന് ഉർവ്വശിയും, ബീനാ ആർ.ചന്ദ്രനും.

murali

ബസ്സിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali

വയനാടിന് ചാഴൂർ പഞ്ചായത്തിന്റെ കൈ താങ്ങ്: 2 ലക്ഷം രൂപ കൈമാറി.

murali
error: Content is protected !!