NCT
KeralaNewsThrissur News

പരസ്പരം പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, തൃശ്ശൂർ നഗരസഭാ മേയർ എം.കെ. വർഗീസും.

പരസ്പരം പുകഴ്ത്തി കേന്ദ്രമന്ത്രിയും, തൃശ്ശൂർ എം.പിയുമായ സുരേഷ് ഗോപിയും തൃശ്ശൂർ നഗരസഭാ മേയർ എം.കെ. വർഗീസും. ജനം സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെ ആണെന്ന വർഗീസ് പറഞ്ഞു. തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി മനസ്സിൽ വലിയ പ്രതീക്ഷയുള്ള ആളാണ് സുരേഷ് ഗോപി. വലിയ വലിയ സംരംഭവങ്ങൾ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഷ്ട്രീയം മറന്ന് വികസനം കൊണ്ടുവരാൻ ശ്രമിച്ച വ്യക്തിയാണ് എം.കെ. വർഗീസ് എന്ന് സുരേഷ് ഗോപിയും പറഞ്ഞു. അയ്യന്തോളിൽ നാഷണൽ ഹെൽത്ത് മിഷൻ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെയും എൽ.ഡി.എഫ്. മേയറുടെയും പരാമർശങ്ങൾ.

Related posts

വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

murali

പെരിഞ്ഞനം മോഷണം: രണ്ട് പേർ അറസ്‌റ്റിൽ.

murali

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 53,000 കടന്നു.

murali
error: Content is protected !!