NCT
KeralaNewsThrissur News

തൃപ്രയാർ ട്രാഫിക് സിഗ്നലിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി..

തൃപ്രയാർ ട്രാഫിക് സിഗ്നലിൽ അപകടം നിത്യ സംഭവമാകുമ്പോൾ അനങ്ങാത്ത പഞ്ചായത്തിന്റെ നിഷ്ക്രിയ ഭരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാർ ട്രാഫിക് സിഗ്നലിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു.

നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാതെയും പ്രവർത്തിപ്പിക്കാതെയും പഞ്ചായത്തിൽ ലഭിക്കേണ്ട പരസ്യ വരുമാനം നഷ്ടപ്പെടുത്തിയും ഭരണം നടത്തുന്ന സിപിഎം പഞ്ചായത്ത് ഭരണസമിതി നാട്ടികക്കാർക്ക് അപമാനമായി മാറുകയാണ്. ഡിവൈഡറിൽ അപകടങ്ങൾ പതിവായിട്ടും ഡിവൈഡറിൽ അടയാളപ്പെടുത്തേണ്ട ലൈറ്റ് പ്രകാശിപ്പിക്കാതെയും മുന്നറിയിപ്പ് നൽകാനോ പഞ്ചായത്ത് തയ്യാറാകുന്നില്ല.

ഈ ഭരണത്തിൽ നാട്ടികാക്കാർ ലജ്ജിക്കേണ്ട അവസ്ഥയാണെന്നും സമരം ചെയ്ത യൂത്ത് കോൺഗ്രസുകാർ പറഞ്ഞു. പ്രതിഷേധ സമരം നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ എ എൻ സിദ്ധപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാനീഷ് കെ രാമൻ അധ്യക്ഷത വഹിച്ചു. മാസങ്ങളായി സിഗ്നൽ ലൈറ്റ് കത്താതതിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് റീത്ത് സമർപ്പിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ സി ജി അജിത് കുമാർ, പി കെ നന്ദനൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കിരൺ തോമസ്, കെഎസ്‌യു ജില്ലാ സെക്രട്ടറി എം വി വൈഭവ്, ആദർശ്,സന്ദീപ് മണികണ്ഠൻ,മുഹമ്മദ്‌ റസൽ, ബാബു പണക്കൽ, സ്‌കന്തരാജ് നാട്ടിക, മണികണ്ഠൻ സി കെ, മുഹമ്മദാലി കണിയാർക്കോട്, രഹന ബിനീഷ്,എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Related posts

ഇരിങ്ങാലക്കുടയിൽ സുരേഷ് ഗോപി കുടുംബ യോഗങ്ങളിൽ പങ്കെടുത്തു.

murali

കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; ഏഴ് പേർ പിടിയിൽ.

murali

വാഹനാപകടം: യുവാവ് മരിച്ചു.

murali
error: Content is protected !!