September 20, 2024
NCT
KeralaNewsThrissur News

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം നാളെ കൈമാറും.

ചാവക്കാട് : കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തെക്കൻപാലയൂർ സ്വദേശി ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം നാളെ കൈമാറും. ഉച്ചയ്ക്ക് 1.30ന് ബിനോയ്‌ തോമസിന്റെ വസതിയിൽ വെച്ച് മന്ത്രിമാരായ കെ രാജൻ, പ്രൊഫ. ആർ ബിന്ദു എന്നിവരാണ് ധനസഹായം കൈമാറുക.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും, നോർക്ക വഴി വ്യവസായ പ്രമുഖരും മറ്റും നൽകിയ 9 ലക്ഷം രൂപയും കൂടി 14 ലക്ഷം രൂപയാണ് കൈമാറുന്നത്. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തുടങ്ങി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

Related posts

കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വന്തം നേതാക്കൾക്ക് നേരെ തിരിയുമ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതികരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

murali

സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു.

murali

ആശുപത്രിയിൽ രോഗിയുടെ സ്വർണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിലായി.

murali
error: Content is protected !!