September 20, 2024
NCT
KeralaNewsThrissur News

മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവം: അച്ഛനും, നാട്ടുവൈദ്യനും അറസ്റ്റിൽ.

വയനാട്ടില്‍ മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവം: അച്ഛനും, നാട്ടുവൈദ്യനും അറസ്റ്റിൽ. അഞ്ചുകുന്ന് സ്വദേശി അൽത്താഫ്, ജോർജ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുകുന്ന് വൈശമ്പത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകന്‍ മുഹമ്മദ് അസാനായിരുന്നു മരിച്ചത്. ജൂണ്‍ ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ നാട്ടുവൈദ്യനടുത്തെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.

ആരോഗ്യനില ഗുരുതരമായതോടെ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുട്ടി മരിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കുട്ടിയുടെ അച്ഛനും വൈദ്യനുമെതിരെ കേസെടുത്തിരിക്കുന്നത്.

Related posts

പുന്നയൂരിൽ കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി.

murali

രഞ്ജിത്ത് ഔട്ട് : രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു.

murali

പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു.

murali
error: Content is protected !!