September 20, 2024
NCT
KeralaNewsThrissur News

ചെറുതുരുത്തിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്‌നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. യുവതി അതിക്രൂരമായ മര്‍ദനമേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി കൃത്യം ചെയ്തത് മദ്യലഹരിയിലാണന്നും പൊലീസ് പറയുന്നു.

Related posts

കിഴുപ്പിള്ളിക്കര ത്രിവേണി ബണ്ടിൽ കുളവാഴകൾ നീക്കാത്തതുമൂലം പ്രദേശം വെള്ളപൊക്ക ഭീഷണിയിൽ.

murali

ഗുരുവായൂര്‍ ചൂല്‍പുറത്ത് കാര്‍ സര്‍വീസ് സെന്ററില്‍ അഗ്‌നിബാധ; ഒരു കാര്‍ കത്തി നശിച്ചു.

murali

ഉത്സവത്തിനിടെ 18 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി പോലീസ് പിടിയിൽ.

murali
error: Content is protected !!