September 20, 2024
NCT
KeralaNewsThrissur News

മുതിർന്ന സിപിഎം നേതാവ് എ പത്മനാഭൻ (പപ്പേട്ടൻ-93 ) അന്തരിച്ചു. 

തൃശൂർ : മുതിർന്ന സിപിഎം നേതാവ് എ പത്മനാഭൻ (പപ്പേട്ടൻ-93 ) അന്തരിച്ചു.  വാർദ്ധക്യാവശതകളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗവും   കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന്‌ തൃശൂരിൽ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

1931ൽ  പുവാലി മൂത്തേടത്ത്‌  നാരായണൻ നായരുടെയും അപ്പാട്ട്‌  ഭാർഗവിയമ്മയുടെ മകനായാണ് എ പത്മനാഭന്റെ ജനനം.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ധനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുള്ളൂർക്കര ഉൾപ്പെട്ടിരുന്ന പഴയ വരവൂർ പഞ്ചായത്തംഗം, ഇരുനിലംകോട് ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഉച്ചക്ക് 12ന് തൃശൂർ DC ഓഫീസിലും, മൂന്നിന് വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതു ദർശനത്തിനു ശേഷം ഭൗതിക ശരീരം  ഇരുനിലംകോട്ടെ സ്വവസതിയിൽ എത്തിക്കും. സംസ്കാരം നാളെ നടക്കും.

Related posts

‘കീർത്തി ലക്ഷ്മി’ പുരസ്ക്കാരത്തിന് പ്രശ്സ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അർഹനായി.

murali

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം.

murali

തൃശൂര്‍ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ മടങ്ങുന്നു; ഇനി ആന്ധ്ര കേഡറിലേക്ക്.

murali
error: Content is protected !!