September 19, 2024
NCT
KeralaNewsThrissur News

സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്ന അരക്കിലോ കഞ്ചാവ് മിഠായുമായി മധ്യവയസ്കനെ പോലീസ് പിടികൂടി.

ഒല്ലൂർ : സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്ന അരക്കിലോ കഞ്ചാവ് മിഠായുമായി മധ്യവയസ്കനെ ഒല്ലൂർ പൊലീസും കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശി രാജു സോൻങ്കർ (42) ആണ് അറസ്റ്റിലായത് . ഇയാളിൽ നിന്ന് കഞ്ചാവ് സത്തടങ്ങിയ 79 മിഠായി പൊലീസ് പിടിച്ചെടുത്തു.

പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ കസ്റ്റഡിയിലെടുത്തു . ഇൻസ്പെക്ടർ അജീഷ് , എസ്.ഐ കെ.സി ബൈജു, സിപിഒ വിനീത്, ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങൾ ആയ ഗോപാലൻ, സിപിഒ മാരായ അഭീഷ് ആൻ്റണി, അനിൽകുമാർ, വിപിൻദാസ്, തുടങ്ങിയവർ കഞ്ചാവ് മിഠായി പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

ഉമ്മർ ഹാജി എടയാടി അന്തരിച്ചു.

murali

വാടാനപ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

murali

ബിരിയാണിയിൽ പപ്പടവും, മുട്ടയും ലഭിച്ചില്ല; തളിക്കുളത്ത് രണ്ടംഗസംഘം ഹോട്ടൽ ആക്രമിച്ചു.

murali
error: Content is protected !!