NCT
NewsKeralaThrissur News

സഞ്ചാര യോഗ്യമല്ലാതെ തകർന്നു കിടക്കുന്ന നാട്ടിക ബീച്ച് റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് തൈലം നൽകി കോൺഗ്രസ്‌ സമരം.

തൃപ്രയാർ : നാട്ടിക പഞ്ചായത്ത് ഭരണം നാട്ടികയിലെ ജനങ്ങൾക്ക് പൊറുക്കാൻ പറ്റാത്ത കുറ്റകരമായ അനാസ്ഥയുടെ പര്യായമായി മാറിയിരിക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽപുളിക്കൽ പറഞ്ഞു.പഞ്ചായത്ത് പദ്ധതികൾക്ക് ഒരു കാഴ്ചപ്പാടും നാട്ടിക പഞ്ചായത്ത് ഭരണസമിതിക്കില്ല,

റോഡുകൾ മുഴുവൻ താറുമാറായിരിക്കുന്നു, വർഷം ഒന്ന് മാത്രം പഞ്ചായത്ത്‌ ഭരണം അവസാനിക്കാൻ ഇരിക്കെ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പടെ ഒരു പ്രവർത്തിയും പഞ്ചായത്തിൽ നടക്കുന്നില്ല. നാട്ടിക ബീച്ച് റോഡിനു ഫണ്ട് പലതും പാസായി എന്ന് പറയുന്നതല്ലാതെ നാട്ടികക്കാരുടെ യാത്ര ദുരിതത്തിനു ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ഒന്നും ചെയ്യാൻ കഴിയാത്ത പഞ്ചായത്ത്‌ ജനങ്ങളോട് കുറ്റ സമ്മതം നടത്താൻ തയ്യാറാകണമെന്നും അനിൽ പുളിക്കൽ പറഞ്ഞു.

ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത വിധം തകർന്നു കിടക്കുന്ന നാട്ടിക ബീച്ച് റോഡ് അടക്കം നാട്ടികയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്ന് ആവിശ്യപ്പെട്ട് യാത്ര കാർക്ക് തൈലം വിതരണം ചെയ്തു കൊണ്ട് നാട്ടിക കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നാട്ടിക ബീച്ച് റോഡിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ.

കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, സി ജി അജിത് കുമാർ, പി കെ നന്ദനൻ, ടി വി ഷൈൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഹന ബിനീഷ്, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പി സി ജയപാലൻ, പഞ്ചായത്ത്‌ മെമ്പർ കെ ആർ ദാസൻ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു.

സി കെ മണികണ്ഠൻ,സുധി ആലക്കൽ, മുഹമ്മദാലി കണിയാർക്കോട്, രാജീവ് അരയം പറമ്പിൽ, ഭാസ്‌ക്കാരൻ അന്തിക്കാട്ട്, പവിത്രൻ ചളിങാട്ട്,സക്കറിയ കാവുങ്ങൽ, ജ്യോതി,ടി കെ ഷണ്മുഖൻ, അഷ്‌ക്കറലി പുല്ലൂട്ടി പറമ്പിൽ,ജയരാജൻ, മണികണ്ഠൻ ഗോപുരത്തിങ്കൽ, ബാബുലാൽ ചളിങാട്ട്, ഷാജി പനക്കൽ,ബേബി, സാലിഹ്,മണികണ്ഠൻ പി സി, കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി , ഷെരിഫ് പാണ്ടികശാലക്കൽ, എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Related posts

കൈപ്പമംഗത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

murali

തൃശൂരിൽ 40 ലിറ്റർ വാഷും, 5 ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി.

murali

ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ.

murali
error: Content is protected !!