September 19, 2024
NCT
KeralaNewsThrissur News

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു; 52,500 പേർ റാങ്ക് പട്ടികയിൽ ഇടംനേടി.

കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ്(KEAM) ഫലം പ്രഖ്യാപിച്ചു. സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.  52,500 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. ഔദ്യോഗിക വെബ്‌സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്. 58340 പേര്‍ യോഗ്യത നേടി.

എന്‍ജിനീയറിങ്ങിൽ ആദ്യ മൂന്ന് റാങ്കില്‍ തിളങ്ങിയത് ആണ്‍കുട്ടികളാണ്. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍ ജോണിയും നേടി.

എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല് വിദ്യാര്‍ത്ഥികളാണ് ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 4261 വർധിച്ചു. പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വർധനയുണ്ടായി.

Related posts

മൂന്നുപീടിക അടിപ്പാത നിർമാണം; നാട്ടുകാർക്ക് ആശങ്ക.

murali

തൃശ്ശൂരിൽ സ്വർണത്തൊഴിലാളികളെ ആക്രമിച്ച് 40 ലക്ഷം രൂപയുടെ സ്വർണം കവർന്നു.

murali

ഭാരതപ്പുഴയില്‍ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!