തൃശൂർ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി വി എസ് സുനിൽകുമാർ. പാർട്ടിയുടെ തീരുമാനവും വ്യക്തിപരമായ ആവശ്യവും മേയർ രാജിവെക്കണമെന്നാണ്. തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ്നായി പ്രവർത്തിക്കാത്ത മേയർ സ്വീകരിച്ചത് എൻഡിഎക്ക് അനുകൂലമായ സമീപനമാണ്.
ബിജെപി പദ്ധതികൾ എന്ന നിലയിലാണ് തൃശൂർ നഗരത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് മേയർ സംസാരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് മേയർ എടുത്ത നിലപാടുകളോടാണ് വിയോജിപ്പ്. ഇടതുപക്ഷത്തിന്റെ മേയറായി പ്രവർത്തിക്കാൻ കഴിയാത്ത എം കെ വർഗീസിനെ മാറ്റണമെന്നും വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു.