September 19, 2024
NCT
KeralaNewsThrissur News

കെപിസിസി വിചാർ വിഭാഗിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു.

പെരിങ്ങോട്ടുകര : കെപിസിസി വിചാർ വിഭാഗ് നാട്ടിക നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ പെരിങ്ങോട്ടുകര ശാന്തി പാലസിൽ നടന്ന വിദ്യാഭ്യാസ സെമിനാറും നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തിലെ ഈ വർഷം എസ് എസ് എൽ സി യിലും,പ്ലസ് ടുവിലും ഫുൾ എപ്ലസ് നേടിയ അഞ്ഞൂറിലധികം വിദ്യാർത്ഥികളെ ആദരിച്ച നാട്ടിക എക്സലൻസി അവാർഡ്- 2024 മുൻ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

കെ പി സി സി വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ഷൈൻ നാട്ടിക അദ്ധ്യക്ഷത വഹിച്ചു.നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ വിചാർ വിഭാഗ് ജില്ല ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി അനുമോദിച്ചു . ഇന്റർനാഷ്ണൽ മോട്ടിവേറ്റർ എഡിസൺ ഫ്രാൻസ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. അഖിലേന്ത്യ പോലീസ് ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് പി.എസ്. ദീപക്കിനെ ചടങ്ങിൽ അനുമോദിച്ചു.

വിചാർ വിഭാഗ് ജില്ല സെക്രട്ടറി ആൻ്റോ തൊറയൻ, രാനിഷ് കെ രാമൻ, കിരൺ തോമസ് കോൺഗ്രസ് നേതാക്കളായഎം.കെ ചന്ദ്രൻ,കെ.ബി രാജീവ്,എം ബി സജീവ്, രാമൻ നമ്പൂതിരി ,റോയ് ആൻറണി,പ്രസാദ് കിഴക്കൂട്ട്, റസിയ അന്തിക്കാട്, സുധീർ പാടൂർ,മിനി ഷാജു എന്നിവർ പ്രസംഗിച്ചു. ആൻ്റോ അഗസ

Related posts

ഇന്ന് അർധരാത്രി കഴിയുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും.

murali

മണ്ണുത്തിയിൽ 6 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

murali

അടുത്തമാസം വിവാഹം നടക്കാനിരിക്കേ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.

murali
error: Content is protected !!