September 19, 2024
NCT
KeralaNewsThrissur News

വരന്തരപ്പിള്ളിയിൽ പത്ത്‌ വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ.

വരന്തരപ്പിള്ളി : പത്ത്‌ വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ. വരന്തരപ്പിള്ളി അച്ചായത്തൊടിയിൽ  അബ്ദുൾ വാജിദാണ്‌ (29) അറസ്റ്റിലായത്‌. മദ്രസ്സ അധ്യാപകനായ പ്രതി കഴിഞ്ഞ 3 വർഷമായി കുഞ്ഞിനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 10 വയസ്സുള്ള പെൺ കുഞ്ഞിനെ കഴിഞ്ഞ 3 വർഷമായി പ്രതി നിരന്തരം ലംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയിൽ പ്രതിയുടെ പീഡനത്തെ തുടർന്ന് പരിക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതോടെ ആശുപത്രി അധികൃതർ വരന്തരപ്പിള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയിൽ ഹാജരാക്കി. കോടതി റിമാന്റ്‌ ചെയ്തു.

Related posts

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

murali

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു.

murali

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ; കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

murali
error: Content is protected !!