September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ ടാറ്റാ വെസ്സൽ പ്യുരിഫിക്കേഷൻ സിസ്റ്റം സമർപ്പണം.

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ ടാറ്റാ വെസ്സൽ പ്യുരിഫിക്കേഷൻ സിസ്റ്റം സമർപ്പിച്ചു. നാലമ്പല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്ന ഉദ്യേശലക്ഷ്യത്തോടെ തൃപ്രയാർ ശ്രീരാമചന്ദ്രസേവ ചാരിറ്റബിൾ ട്രസ്റ്റ് ഒരു സ്പോൺസറെ കണ്ടെത്തി. ഏകദേശം 45,000/= രൂപ ചിലവിൽ മതിൽകെട്ടിനുള്ളിലെ രണ്ടുകിണറുകളിലും ടാറ്റാ വെസ്സൽ പ്യുരിഫിക്കേഷൻ സിസ്റ്റം വാങ്ങി ഫിക്സ് ചെയ്തു സമർപ്പിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പദ്മനാഭൻ നമ്പുതിരിപ്പാട്, ഊരാളാൻ ഡോ. ഉണ്ണികൃഷ്ണൻ നമ്പുതിരി, അസിസ്റ്റന്റ് കമ്മിഷണർ ബിജുകുമാർ, ദേവസ്വം മേനേജർ സുരേഷ് കുമാർ, ട്രസ്റ്റ് ചെയർമാൻ പി. ജി. നായർ, ജനറൽ കൺവീനർ യു. പി. കൃഷ്ണനുണ്ണി, ട്രഷറർ പ്രേംകുമാർ, മാധവമേനോൻ, വിനു നടുവത്തേരി തുടങ്ങിയവരും മറ്റ് ട്രസ്റ്റ് ഭാരവാഹികളും സംബന്ധിച്ചു.

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഊട്ടുപുര, ഓഫീസ്, വലിയബലം എന്നിവിടങ്ങളിൽ ഉപയോഗിച്ചുവരുന്ന കിണറുകളിലെ വെള്ളം മഴക്കാലങ്ങളിൽ മാലിന്യം കലരാൻ സാധ്യത ഏറെയാണ്. കൂടാതെ കാലാവർഷം ശക്തിപ്രാപിച്ചതോടെ കേരളത്തിൽ പലയിടത്തും കോളറ, മഞ്ഞപിത്തം, എലിപ്പനി, ഡെങ്കിപനി, വൈറൽ പനി തുടങ്ങിയ സാംക്രമികരോഗങ്ങൾ പിടിപെടാതിരിക്കാൻ പ്രത്ത്യേക ശ്രദ്ധവേണമെന്ന്‌ സർക്കാർ നിർദേശവും നല്കികഴിഞ്ഞു.

ഈ സാഹചര്യത്തിൽ ക്ലോറിനെറ്റ് ചെയ്ത ശുദ്ധജലമാണ് ഭക്തുർക്കു നല്കുന്നതെന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. ഊട്ടുപുരയിൽ അന്നദാനത്തിനും, ഓഫീസ് ആവശ്യങ്ങൾക്കും ക്ഷേത്രത്തിനകത്തെ മറ്റു ആവശ്യങ്ങൾക്കും കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത്.

Related posts

തൃശ്ശൂർ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു.

murali

രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ 24 കാരി അറസ്റ്റില്‍.

murali

മാളയില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പോലീസുകാരൻ 21 ലക്ഷം തട്ടി; പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി.

murali
error: Content is protected !!