NCT
KeralaNewsThrissur News

കനത്ത മഴയും, കാറ്റും : എടത്തിരുത്തിയിൽ കൃഷിനാശം.

ചെന്ത്രാപ്പിന്നി : ദിവസമായി കനത്ത മഴയിൽ എടത്തിരുത്തി പഞ്ചായത്തിൽ കൃഷിനാശം. ചെന്ത്രാപ്പിന്നി സി.വി. സെന്റർ സ്വദേശി പള്ളിപ്പറമ്പിൽ സിദ്ദിഖ്, മുനയം പ്രദേശത്ത് നടത്തിയിരുന്ന വാഴകൃഷിയും പച്ചക്കറി കൃഷിയുമാണ് നശിച്ചത്. രണ്ടേക്കറോളം സ്ഥലത്ത് നടത്തിയിരുന്ന വാഴയിൽ നൂറോളം കുലച്ച നേന്ത്രവാഴകൾ ഒടിഞ്ഞുവീണ നിലയിലാണ്.

കുടാതെ പടവലം, കയ്പ്‌പ, പയർ എന്നിവയും വെള്ളം കയറി നശിച്ചു. ഓണത്തിന് വിളവെടുക്കാൻ ഉദ്യേശിച്ച് ഇറിക്കിയ കൃഷിയാണ് നശിച്ചത്. വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.

Related posts

കയ്പ‌മംഗലം ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

murali

കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി.

murali

തൃപ്രയാർ തേവർ ആറാടുന്ന സേതുകുളം ശുചീകരിച്ചു.

murali
error: Content is protected !!