NCT
KeralaNewsThrissur News

പതിനാറുകാരിയോട് ലൈംഗികാതിക്രമം; പോലീസുകാരനെ അറസ്റ്റുചെയ്തു.

പാലക്കാട് : പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസുകാരനെ കസബ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.

പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് പോലീസ് ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ അജീഷിനെയാണ് (28) പോക്സോ നിയമപ്രകാരം കസബ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

കുറച്ചുദിവസം മുമ്പ് വീട്ടിലെത്തിയ പെൺകുട്ടിയോട് അജീഷ് അതിക്രമം കാണിച്ചെന്നാണ് പരാതി. മുട്ടിക്കുളങ്ങര ക്യാമ്പിലുണ്ടായിരുന്ന അജീഷ്, മാസങ്ങൾക്കുമുമ്പാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി മലപ്പുറം അരീക്കോട് ക്യാമ്പിലെത്തിയത്.

Related posts

തൃശ്ശൂർ കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ശ്രീലങ്കൻ പൗരൻ അജിത് കിഷൻ പിടിയിൽ.

murali

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്ൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി; കണ്ണൂര്‍ സ്വദേശിക്കെതിരേ പരാതി.

murali

നേപ്പാളി പെണ്‍കുട്ടിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എപ്ലസ്.

murali
error: Content is protected !!