September 19, 2024
NCT
KeralaNewsThrissur News

ചേർപ്പ് ദുരിതാശ്വാസ ക്യാമ്പിൽ സി.സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

തൃശ്ശൂർ : ചേർപ്പ് മേഖലയിൽ വീടുകൾ വെള്ളക്കെട്ടിലായതിനെത്തുടർന്ന് പടിഞ്ഞാട്ടുമുറി ഗവ.ജെ.ബി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചേർപ്പ് പഞ്ചായത്തിലെ 15 മുതൽ 19 വരെ വാർഡുകളിൽ നിന്നുള്ള 32 കുടുംബങ്ങളിലെ 94 ആളുകൾ ക്യാമ്പിൽ അഭയം തേടി.

ചേർപ്പ് പടിഞ്ഞാട്ടുമുറി, പണ്ടാരച്ചിറ, പൊട്ടുചിറ, മുത്തുള്ളിയാൽ, തോപ്പ്, എട്ടുമന തുരുത്ത് അംബേദ്കർ കോളനി, ഹെർബെർട്ട് കനാൽ എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ക്യാമ്പിലെത്തിയത്. സി.സി. മുകുന്ദൻ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷാ കള്ളിയത്ത്, സെക്രട്ടറി മുംതാസ്, വില്ലേജ് ഓഫീസർ ശ്രീവിദ്യ എന്നിവർ ക്യാമ്പിലെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

Related posts

ദേശീയ പാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർ മരിച്ചു.

murali

ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 62 കാരന് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

murali

സൗജന്യ ആയുർവേദ നേത്ര പരിശോധന ക്യാംപ് നടത്തി.

murali
error: Content is protected !!