September 19, 2024
NCT
KeralaNewsThrissur News

വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

ഇരിഞ്ഞാലക്കുട :  വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് അടിയിൽ നിന്നും വൻതോതിൽ പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന എം എസ് മേനോൻ എന്ന ബസ്സിനടിയിൽ നിന്നാണ് പുക ഉയർന്നത്.

സംസ്ഥാനപാതയിൽ ഉൾപ്പെടെ വൻതോതിൽ പുക നിറഞ്ഞതോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. വാഹനത്തിൻറെ ടർബോ തകരാറിലായതാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് വിവരങ്ങൾ. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ മറ്റൊരു ബസ്സിൽ യാത്ര തുടർന്നു. സംഭവത്തിൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലെന്നാണ് വിവരങ്ങൾ .

Related posts

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 53,000 കടന്നു.

murali

ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ പഞ്ചസാര ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം.

murali

ചാലക്കുടി ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ട കാറിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്ന് പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!