NCT
KeralaNewsThrissur News

കോൾ പാടത്ത് മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ.

തൃശ്ശൂർ : ചിറ്റിലപ്പിള്ളിയിൽ കോൾ പാടത്ത് മീൻ പിടിക്കാൻ പോയ യുവാവിനെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലപ്പിള്ളി വൈലിക്കുന്നത്ത് വീട്ടിൽ ബാലന്റെ മകൻ ഹരികൃഷ്‌ണൻ (26) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് വീടിനടുത്തുള്ള കരിക്ക കോൾ പാടത്ത് കൂട്ടുകാരനുമൊത്ത് മീൻ പിടിക്കാൻ പോയത്.

കൂട്ടുകാരൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഹരികൃഷ്ണ‌ൻ വന്നിരുന്നില്ല. പിന്നീട് തിരിച്ചു വന്ന കൂട്ടുകാരൻ ഹരികൃഷ്‌ണനെ കാണാതായതോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹം വെള്ളത്തിൽ കണ്ടെത്തിയത്. പേരാമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴിന്.

murali

കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി.

murali

ശക്തമായ മഴയില്‍ കുന്നംകുളം തെക്കേപുറത്ത് വീട് ഭാഗികമായി തകര്‍ന്നു.

murali
error: Content is protected !!