September 20, 2024
NCT
KeralaNewsThrissur News

വയോധികനെ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അരിമ്പൂർ :  വയോധികനെ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കേ പരയ്ക്കാട് പണ്ടാരത്ത് ലെയ്നിൽ കോലാട്ട് പ്രഭാകരനാണ് (74) മരിച്ചത്.  ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

കോൾപ്പാട ബണ്ടിലൂടെ നടക്കാനിറങ്ങിയതാണ് പ്രഭാകരൻ. ഉച്ചഭക്ഷണം കഴിക്കാൻ എത്താതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കോൾപ്പാടത്തെ ബണ്ടിനോട് ചേർന്ന വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. കോൾപ്പാടത്തെ ബണ്ടിലൂടെ നടന്നു പോകുമ്പോൾ വെള്ളത്തിൽ വീണതാണെന്നാണ് നിഗമനം.

ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു. ഭാര്യ: തങ്ക. മക്കൾ: സ്മിത, സംഗീത , സുമേഷ്. മരുമക്കൾ: പ്രഹ്ലാദൻ, അനിൽ, സോന. സംസ്കാരം തിങ്കളാഴ്ച നടക്കും

Related posts

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന കെ.എസ്.ശങ്കരന്‍ നിര്യാതനായി.

murali

തൃശ്ശൂർ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു.

murali

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു .

murali
error: Content is protected !!