September 19, 2024
NCT
KeralaNewsThrissur News

യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി.

പഴുവിൽ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നാട്ടിക നിയോജകമണ്ഡലം യൂത്ത് വിങ്ങിൻ്റെയും, ഫ്യൂചറേസ് ഹോസ്പിറ്റലിൻ്റെയും നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി. പഴുവിൽ ജേപ്പിസ് സംഗമം ഹാളിൽ വെച്ച് നടത്തിയ ക്യാമ്പ് നാട്ടിക നിയോജകമണ്ഡലം ട്രഷററും ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഷാജഹാൻ എൻ.കെ. ഉദ്ഘാടനം ചെയ്തു.

യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ അരുൺ പി സ്വാഗതം ആശംസിച്ചു. പഴുവിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഷിനോദ് ചിറയിൽ, വലപ്പാട് യൂണിറ്റ് ജനറൽ സെക്രട്ടറി ആർ.എ. മുഹമ്മദ്, ജോബി കുറ്റികാടൻ, രതീഷ് ചേർപ്പ്, ശരത്ത് ചേർപ്പ്, അനിൽകുമാർ തളിക്കുളം, റെഫീഖ് കിഴക്കേനട എന്നിവർ പ്രസംഗിച്ചു.

ഫൈസൽ ഇ.എസ്, സോന സെബാസ്റ്റ്യൻ, അതുൽ കൃഷ്ണ കെ.പി, സാഹിർ ഹസ്സൻ, മീര എ.കെ, മൻമോഹൻ എം കെ എന്നിവർ നേതൃത്വം നൽകി. ഡോ. ഹിബ്ബ സഞ്ജീദ്, ജീനോ പീറ്റർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി. യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം ട്രഷറർ ശ്രീരജ് നന്ദി പറഞ്ഞു.

Related posts

മലമ്പാമ്പിനെ കൊന്ന് കറി വച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ.

murali

ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്; കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ.

murali

നിയന്ത്രണം വിട്ട മിൽക്ക് വാൻ ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ച് തകർത്തു.

murali
error: Content is protected !!