September 19, 2024
NCT
KeralaNewsThrissur News

മത്സ്യ തൊഴിലാളികളുടെ മക്കളായ കലാകാരികൾക്ക് അനുമോദനം നൽകി വാർഡ് മെമ്പർ ആന്റോ തൊറയൻ.

പെരിങ്ങോട്ടുകര : മത്സ തൊഴിലാളികളുടെ മക്കളും, സഹധർമിണികളും ചേർന്ന് 6 വർഷമായി തിരുവാതിരക്കളിയിലും, കൈ കൊട്ടി കളിയിലും മികവാർന്ന കഴിവ് തെളിയിച്ച കൊടിയംമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള കടലിന്റെ മക്കളായ ടീം ശിവയോഗിനി ബ്രഹ്മതീരം കലാകാരികളെ

പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ ജാനകി കോംപ്ലക്സിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ ടീം ക്യാപ്റ്റൻ അർച്ചന ബിനോയിയെ ഷാൾ അണിയിച്ച് അനുമോദിച്ചു.

നിരവധി ടി വി ടിയാലിറ്റി ഷോകളിൽ പരിപാടികൾ അവതരിപ്പിച്ച് മുന്നേറുന്ന ടീം ശിവയോഗിനിയിൽ 18 പേരാണ് ഇതിൽ 9 പേർ അമ്മമാരും 9 പേർ വിദ്യാർത്ഥികളുമാണ് എല്ലാവരും കടലിന്റെ കനിവിൽ ജീവിക്കുന്ന മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ധന്യ നളിനാക്ഷൻ, രേഷ്മ അനീഷ്, ധന്യ രവി, സുനിൽ ലാലൂർ, പ്രമോദ് കണിമംഗലത്ത്, സാജൻ കുറ്റിക്കാട്ട് പറമ്പിൽ എന്നിവർ പ്രസംഗിച്ചു

Related posts

മാധവി നിര്യാതയായി.

murali

സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

murali

തൃശൂർ പൂരം ഒരുക്കങ്ങൾ അന്വേഷിച്ചും വിലയിരുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ.

murali
error: Content is protected !!