September 19, 2024
NCT
KeralaNewsThrissur News

എടത്തിരുത്തി ഗ്രാമപഞ്ചായത്തും, ചാമക്കാല കുടുംബരോഗ്യ കേന്ദ്രവും ചേർന്ന് പരിശോധന നടത്തി.

കേരള സർക്കാറിന്റെ ഹെൽത്തി കേരളയുടെ ഭാഗമായി എടത്തിരുത്തി ഗ്രാമപഞ്ചായത്തും, ചാമക്കാല കുടുംബരോഗ്യ കേന്ദ്രവും ചേർന്ന് ഹോട്ടൽ, ബേക്കറി, കൂൾബാർ, കാറ്ററിംഗ് യൂണിറ്റ് തുടങ്ങിയവയിൽ പരിശോധന നടത്തി. വൃത്തിഹീനമായ 3 കടകൾക്കെതിരെ നോട്ടീസ് നൽകി.

വെള്ളം പരിശോധന റിപ്പോർട്ട് ഇല്ലാത്ത 6 ഭക്ഷ്യ സ്ഥാപനങ്ങൾ, വൃത്തിഹീനമായ 4 ഷോപ്പുകൾ, സാനിറ്ററി സർട്ടിഫിക്കറ്റ് ഇല്ലാത്ത 5 ഷോപ്പുകൾ, ഹെൽത്ത്‌ കാർഡ്‌ ഇല്ലാത്ത 6 പേർ എന്നീ കുറവുകൾ കണ്ടെത്തി. നിശ്ചിത സമയത്തിനുള്ളിൽ നോട്ടീസ് ലഭിച്ച് കുറവ് പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ബിനോയ് അറിയിച്ചു.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി എസ് അനീഷ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എം ബി ബിനോയ്, ആർ കൃഷ്ണകുമാർ, വി എം ലിനി, വി.ഇ.ഒ ഷിനി, പഞ്ചായത്ത്‌ ക്ലാർക്ക് സജീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്നുവീണു.

murali

കുന്നംകുളത്ത്‌ മസാജിങ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

murali

തൃപ്രയാർ ദേശീയ പാതയിലെ ആശാസ്ത്രീയമായ കാന നിർമാണം കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി.

murali
error: Content is protected !!