NCT
KeralaNewsThrissur News

തൃപ്രയാറിൽ കഞ്ചാവ് ചെടി കണ്ടെത്തി.

തൃപ്രയാർ : നാട്ടിക ശ്രീരാമ പോളിടെക്നിക്കിന് സമീപം ടി എസ് ജി എ ഓഡിറ്റോറിയത്തിലേക്ക് പോകുന്ന വഴിയിൽ 50 സെൻറീമീറ്റർ ഉയരം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തി. മറ്റു ചെടികൾക്കിടയിൽ വഴിയോരത്ത് തന്നെയാണ് കഞ്ചാവ് ചെടിയും വളർന്നുനിൽക്കുന്നത്.

വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തെ തുടർന്ന്.ഇൻസ്പെക്ടർ. വി.ജി സുനിൽകുമാർ.പ്രിവൻ്റീവ് ഓഫീസർമാരായ പി.കെ. സുധീരൻ, കെ.ആർ ഹരിദാസ്,സിവിൽ എക്സൈസ് ഓഫീസർ എം. ആർ .മധു,ഡ്രൈവർ രാജേഷ് എന്നിവർ സ്ഥലത്തെത്തി കഞ്ചാവ് ചെടി പറിച്ചെടുത്തു.കഞ്ചാവ് ഉപയോഗിച്ചവർ ഉപേക്ഷിച്ചു പോയതിൽ നിന്ന് ആകാം ചെടി മുളച്ചത് എന്ന് എക്സൈസ് സംഘം കരുതുന്നു.

വാടാനപ്പള്ളി എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്തറ്റിക് മരുന്നുകൾ കഴിഞ്ഞദിവസം പിടികൂടിയിരുന്നു,അബക്കാരി എൻ.ഡി.പി.എസ് ഉൾപ്പെടെയുള്ള ഒമ്പത് കേസുകൾ ഈ മാസം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് ആയതിന്റെ അന്വേഷണ വേളയിലാണ് ഈ കേസും കണ്ടുപിടിച്ചത്.

Related posts

വൻ ലഹരി വേട്ട; കാറിൽ കടത്താൻ ശ്രമിച്ച 15 ചാക്ക് ഹാൻസ് പോലീസ് പിടികൂടി.

murali

കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ 18 ഓളം കേസുകളിൽ പ്രതിയായ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

murali

പഴുവിൽ സെൻ്റ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്സ് വൺ പ്രവേശനോത്സവവും ,മെറിറ്റ് ഡേയും സംഘടിപ്പിച്ചു.

murali
error: Content is protected !!