September 20, 2024
NCT
KeralaNewsThrissur News

കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പരിശോധനയും ചേര്‍പ്പ് കൈത്തറി സംഘത്തില്‍.

ചേര്‍പ്പ്  : തിരുവനന്തപുരം കൈത്തറിവസ്ത്ര ഡയറക്ടറേറ്റിന്റേയും തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പരിശോധനയും ചേര്‍പ്പ് കൈത്തറി സംഘത്തില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു.

ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിനോ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇ.പി ഹരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ജി. വനജകുമാരി,

ചേര്‍പ്പ് കൈത്തറി സംഘം പ്രസിഡന്റ് യു.മായ, ജില്ലാ വ്യവസായ കേന്ദ്രം സഹകരണ ഇന്‍സ്‌പെക്ടര്‍ ശാരിക സി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ വിവിധ സംഘങ്ങളിലെ നെയ്ത്തു തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും നേത്ര പരിശോധനയും സംഘടിപ്പിച്ചു.

Related posts

വീട്ടമ്മയുടെ മരണം: ആത്മഹത്യാ കുറിപ്പിൽ പേര്. അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍.

murali

യു.ഡി.എഫ്. സ്ഥാനാർത്തി കെ. മുരളീധരന് മുഖം മൂടി ധരിച്ച് ബലൂണുകളും ആയി പ്രചരണം നടത്തി യൂത്ത് കോൺഗ്രസ്.

murali

ജില്ലയ്ക്ക് ലഭ്യമായ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ജില്ലാ ആസൂത്രണ സമിതി.

murali
error: Content is protected !!