September 20, 2024
NCT
KeralaNewsThrissur News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ.

ഇരിങ്ങാലക്കുട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ വണ്ണപ്പുറം വേലപറമ്പിൽ ജോബി (28)യെയാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി നവനീത് ശർമ, ഡിവൈഎസ്പി കെ ജി സുരേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം കാട്ടൂർ സിഐ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

യുകെയിൽ ഫിഷ് കട്ടർ ആയി പ്രതിമാസം 1,80,000 രൂപ ശമ്പളത്തിൽ ജോലിയും ഭർത്താവിനും മകനും ആശ്രിത വിസയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തൊടുപുഴയിൽ ഉള്ള പ്രതിയുടെ കൊളംബസ് ജോബ്സ് ആൻഡ് എഡ്യുക്കേഷൻ എന്ന സ്ഥാപനം വഴി

പ്രതിയുടെ അക്കൗണ്ടിലേക്ക് 8,16,034 രൂപ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു.
ഉദ്യോഗസ്ഥരായ ബാബു ജോർജ്, രമ്യ കാർത്തികേയൻ, ശ്യാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Related posts

കെഎസ്ആർടിസിന് ബ്രേക്ക് പോയി: നിയന്ത്രണം വിട്ട് ബാരിക്കേഡ് തകർത്തു.

murali

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേർ പിടിയിൽ: കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി.

murali

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു.

murali
error: Content is protected !!