September 20, 2024
NCT
NewsKeralaThrissur News

ഇന്ത്യൻ കോസ്റ്റ് ഗാർഡും ഫിഷറീസ് സ്റ്റേഷൻ അഴിക്കോടും സംയുക്തമായി കടൽസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അഴീക്കോട് : സുരക്ഷിതമായ മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനും അതുവഴി മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവനും സുരക്ഷിത്വം ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ കൊച്ചി എയർ എൻക്ലേവിൻ്റെയും ഫിഷറീസ് സ്റ്റേഷൻ അഴിക്കോടിൻ്റെയും നേതൃത്വത്തിൽ അഴിക്കോട് ഫിഷ് ലാൻ്റിങ്ങ് സെൻററിൽ വെച്ച് മത്സ്യ തൊഴിലാളികൾക്ക് വേണ്ടി കടലിൽ വെച്ച് അപകടങ്ങൾ ഉണ്ടായാൽ എങ്ങിനെ നേരിടാം എന്ന വിഷയത്തിൽ ഡൊമോൺട്രേഷൻ ക്ലാസ്സ് നടത്തി.

കാലാവസ്ഥ മുന്നറിയിപ്പുകൾ എല്ലാ മത്സ്യബന്ധന തൊഴിലാളികളും കൃത്യമായി മനസ്സിലാക്കണമെന്നും പാലിക്കണമെന്നും യോഗത്തിൽ അറിയിച്ചു. എല്ലാ മത്സ്യബന്ധനയാനങ്ങളിലും ജീവൻ രക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നും അത് യാന ഉടമകൾ ഉറപ്പുവരുത്തണമെന്നും എല്ലാ മത്സ്യതൊഴിലാളികളും ആധാർ കാർഡ് കൈവശം സൂക്ഷിക്കേണ്ടതാണെും യോഗത്തിൽ മത്സ്യതൊഴിലാളികളോട് ആവശ്യപ്പെട്ടു.

കടൽ മാർഗ്ഗത്തിലൂടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മത്സ്യ തൊഴിലാളികളോട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻ്റിങ്ങ് ഓഫീസർ പോളച്ചൻ ക്ലാസ്സ് ഉത്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. കടലിൽ വളരെ പെട്ടെന്ന് ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളെ എങ്ങിനെ നേരിടണം എന്ന വിഷയത്തിൽ കോസ്റ്റ് ഗാർഡ് ഓഫീസർ മണിക്കുട്ടൻ ക്ലാസ്സെടുത്തു. ഫിഷറീസ് സ്റ്റേഷൻ മെക്കാനിക്ക് ജയചന്ദ്രൻ ,മറൈൻ എൻഫോഴ്സ്മെൻ്റ് & വിജിലൻസ് വിങ്ങിലെ വി.എൻ പ്രശാന്ത് കുമാർ, അഴിക്കോട് മത്സ്യഭവനിൽ നിന്നും ആൻ്റണി എന്നിവർ സംസാരിച്ചു.

Related posts

പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലിസ് വീണ്ടും പിടികൂടി.

murali

തൃശൂർ നഗരത്തിൽ വീണ്ടും വൻമരം വീണു: ഓട്ടോറിക്ഷകൾ തകർന്നു.

murali

കാഞ്ഞാണിയിൽ സംസ്ഥാനപാതയിലെ കുഴിയിൽ മത്സ്യകൃഷിയിറക്കി കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ പ്രതിഷേധ സമരം.

murali
error: Content is protected !!