September 8, 2024
NCT
KeralaNewsThrissur News

വലപ്പാട് ഉപജില്ലയിൽ നിന്നും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

വലപ്പാട് ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയ ഇരുനൂറോളം വിദ്യാർത്ഥി പ്രതിഭകളെ വലപ്പാട് ഉപജില്ല വിദ്യാഭ്യാസ വികസന സമിതി ആദരിച്ചു.

തൃത്തല്ലൂർ കെഎൻഎംവിഎച്ച്എസ് സ്കൂളിൽ നടന്ന പ്രതിഭാ സംഗമം മുരളി പെരുന്നെല്ലി എം.എൽ.എ.ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. അമ്പിളി ആമുഖ പ്രഭാഷണം നടത്തി.

കെഎൻഎംവിഎച്ച്എസ് പ്രിൻസിപ്പാൾ കെ.ആർ. കല, പ്രധാനാധ്യാപിക ഷൈജ സി.എസ്, ഉപജില്ല എച്ച്.എം.ഫോറം കൺവീനർ ഷാജി ജോർജ്ജ്,വികസന സമിതി കൺവീനർ ശ്രീജാ മൗസമി, വികസന സമിതി വൈസ് ചെയർമാൻമാരായ എ.എ. ജാഫർ, സി.കെ. ബിജോയ്, കൺവീനർമാരായ എം.എ. സാദിഖ്, ഇ.വി. ബിനി, ട്രഷറർ ടി.ആർ. രാഗേഷ് എന്നിവർ പ്രസംഗിച്ചു.

Related posts

ലഹരി വിരുദ്ധദിനത്തിൽ അനധികൃത മദ്യവില്‍പ്പന നടത്തിയ കരുവന്നൂര്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി.

murali

തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.

murali

തോ​മ​സ് നിര്യാതനായി.

murali
error: Content is protected !!